കോഴിക്കോട് നിർധന കുടുംബത്തിന് വീട് വച്ച് നൽകി സിപിഐഎം ചേളന്നൂർ ലോക്കൽ കമ്മിറ്റി

അടച്ചുറപ്പുള്ള വാതിലുകളും ചോർന്നൊലിക്കാത്ത മേൽക്കൂരയും എന്ന സജീവന്റെയും ഷൈജയുടെയും സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുകയാണ്. കോഴിക്കോട് അങ്ങാടിയിൽ നിന്നും ഒരു കുടുംബം എടുത്തു വളർത്തിയ അനാഥത്വത്തിന്റെ ഓർമകളിൽ നിന്നും സജീവന് സ്നേഹത്തോടെ സന്തോഷത്തോടെ പറയാനുള്ളത് തനിക്കും കുടുംബത്തിനും തണലേകിയ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിനെ കുറിച്ച് തന്നെ.

നിർധനരായ ഒരു കുടുംബത്തിന് വീട് വച്ച് നൽകുക എന്ന പാർട്ടി കോൺഗ്രസ് തീരുമാനം ചേളന്നൂർ CPl M ലോക്കൽ കമ്മിറ്റി യാഥാർത്ഥ്യമാക്കി. വീടിന്റെ താക്കോൽദാനം. CPIM ജില്ലാ സെക്രട്ടറി പി.മോഹനൻ നിർവ്വഹിച്ചു.

‘അനാഥനെങ്കിലും എടുത്തു വളർത്തിയ കുടുംബത്തിന്റെ നായർ എന്ന ജാതിപ്പേരും മറ്റ് രേഖകളിലൊന്നും പേരില്ലാത്തതിനാലും ആനുകൂല്യങ്ങളോ ലോണോ എടുക്കാൻ സാഹചര്യമില്ലായിരുന്നു ഈ കുടുംബത്തിന് ‘. ചോർന്നൊലിച്ച് പൊളിഞ്ഞു വീഴാറായ കൂരയിൽ നിന്നാണ് മക്കൾ രണ്ടു പേരും ഇതുവരെ പഠിച്ചതെന്ന് ഷൈജ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here