പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നത്തിൽ സർക്കാർ ഇളവ് വരുത്തി.

കൃഷിനാശം സംഭവിച്ച് 10 ദിവസത്തിനകം എന്നതാണ് നിലവിലെ വ്യവസ്ഥ. ഇത് സെപ്തംബർ 7 വരെയായി ദീർഘിപ്പിച്ചാണ് കൃഷിവകുപ്പ് ഉത്തരവായത്.

നിലവിലത്തെ സാഹചര്യവും കർഷകക്കുണ്ടായ അസൗകര്യവും കണക്കിലെടുത്താണ് കൃഷിമന്ത്രിയുടെ തീരുമാനം.