കൊല്ലത്ത് അന്യായ സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനു അദ്ധ്യാപികയായ തന്റെ സഹോദരിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സഹോദരന്‍ ആരോപിച്ചു. കൊല്ലം രൂപത കോര്‍പറേറ്റ് മാനേജര്‍ നടത്തിയ അന്യായ സ്ഥലം മാറ്റത്തിനെതിരെ അധ്യാപിക ഷീല ജോര്‍ജാണ് കോടതിയെ സമീപിച്ചത്.

കൊല്ലം ഇരവിപുരം സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററും രൂപത വിദ്യാഭ്യാസ സെക്രട്ടറിയും ചേര്‍ന്നാണ് പ്രതികാരം ചെയ്യുന്നത്. 2019 ജൂണ്‍ ആറു മുതല്‍ പുതിയ സ്‌കൂളില്‍ നിയമം നല്‍കാന്‍ ഡി.പി.ഐ നിര്‍ദേശിച്ചിട്ടും ജൂലൈ ഒന്നു മുതലാണ് മാറ്റം നല്‍കിയത്. കോടതിയുടെയും ഡി.പി.ഐയുടെയും വിധി വരുന്നതു വരെ ഷീല ജോര്‍ജ് കമ്യൂട്ടഡ് ലീവെടുത്തിരുന്നു.

ലീവ് പാസാക്കി സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തി ബുക്കും എല്‍.പി.സിയും നല്‍കാന്‍ തയാറായില്ല. നിരവധി തവണ അപേക്ഷ നല്‍കിയിട്ടും മാനേജ്‌മെന്റ് പറയുന്നതേ ചെയ്യു എന്ന നിലപാടിലാണ് ഹെഡ് മാസ്റ്റര്‍.ഡി.ഇ.ഒയ്ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.പുതിയ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസം കഴിഞ്ഞിട്ടും സര്‍വീസ് ബുക്ക് കൈമാറിയിട്ടില്ല.

ശമ്പളം മാറിക്കിട്ടാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ നീതി തേടി മനുഷ്യാവകാശ കമ്മിഷനെ സഹായിക്കുമെന്നും അജയന്‍ പറഞ്ഞു.വിശുദ്ധ അൽഫോൺസാമയെ കുറിച്ച് പുസ്തകം എഴുകിയിട്ടുള്ള ഷീല വൈദിക കുടുമ്പാംഗമാണ്