കുവൈറ്റിലെ ജനസംഖ്യ 2020 ആകുമ്പോഴേക്ക് അന്‍പത് ലക്ഷത്തില്‍ എത്തുമെന്ന് കണക്കുകള്‍

കുവൈറ്റിലെ ജനസംഖ്യ രണ്ടായിരത്തി ഇരുപതാകുമ്പോഴേക്ക് അന്‍പത് ലക്ഷത്തില്‍ എത്തുമെന്ന് കണക്കുകള്‍. പബ്ലിക്ക് അതോററ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍റെ ഇപ്പോഴെത്തെ കണക്ക് പ്രകാരം നാല്പത്തിയെട്ട് ലക്ഷത്തി ഇരുപത്തി ഒന്‍പതിനായിരത്തി അഞ്ഞൂറ്റി ഏഴാണ് നിലവിലെ ജനസംഖ്യ.

ഇതില്‍ സ്വദേശികളായി പതിനാലു ലക്ഷത്തി തൊണ്ണൂറ്റി മുവ്വായിരം പേരും വിദേശികളുടെ എണ്ണം മുപ്പത്തിനാല് ലക്ഷത്തി പതിനായിരവുമാണ്. വിദേശികളുടെ കാര്യത്തില്‍ ഇന്ത്യക്കാരാണ് മുന്നില്‍ നില്‍ക്കുന്നത്.

ഇതേസമയം രാജ്യത്തെ വിദേശി സ്വദേശി ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ഓരോ രാജ്യക്കാർക്കും ക്വാട്ട സമ്പ്രദായം ഏർപ്പെടുത്തണമെന്ന പാർലമന്റ്‌ സമിതിയുടെ ശുപാർശ്ശ നടപ്പാക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയതായും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ അത് ഏറ്റവും അധികം ബാധിക്കുക നിലവില്‍ ജനസംഖ്യയില്‍ മുന്നിലുള്ള ഇന്ത്യക്കാരെയായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News