വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നിയന്ത്രണ രേഖയില്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡെ്‌റാഡൂണ്‍ സ്വദേശിയായ ലാന്‍സ് നായിക് സന്ദീപ് ഥാപ (35) ആണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ രജൗറിയിലാണ് പാക് പ്രകോപനമുണ്ടായത്.

രാവിലെ ആറരയോടെയാണ് പാകിസ്താന്‍ നൗഷേരാ മേഖലയില്‍ മോട്ടോര്‍ ഷെല്ലുകളും മറ്റും ഉപയോഗിച്ച് പാകിസ്താന്‍ ആക്രമണം തുടങ്ങിയത്. ഇന്ന് രാവിലെ ആറരയോടെയാണ് പാകിസ്താന്‍ നൗഷേരാ മേഖലയില്‍ മോട്ടോര്‍ ഷെല്ലുകളും മറ്റും ഉപയോഗിച്ച് തുടര്‍ച്ചയായി ആക്രമണം തുടങ്ങിയത്.

ഇന്ത്യന്‍ സൈന്യവും പ്രത്യാക്രമണം നടത്തുന്നുണ്ടെന്ന് സൈനിക വാക്താവ് ലെഫ്റ്റണന്റ് കേണല്‍ ദേവേന്ദ്ര ആനന്ദ് പറഞ്ഞു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി പ്രകോപനങ്ങള്‍ നടന്നുവരികയാണ്. തീവ്രവാദികളെ കശ്മീരിലേക്ക് പാക് സൈന്യം കടത്തിവിടുന്നതായും ഇന്ത്യന്‍ സൈന്യം ആരോപിച്ചിരുന്നു.