‘ഇത് എന്റെ മാത്രം അനുഭവമല്ല; ഞാന്‍ ഒരു ഒരു സിപിഎമ്മുകാരന്‍ ആയതുകൊണ്ട് ഇതൊക്കെ അനുഭവിക്കേണ്ടതായി വരും’; മാധ്യമവേട്ടയാടലുകളില്‍ വികാരാധീനനായി ഓമനക്കുട്ടന്‍

മാധ്യമവേട്ടയാടലുകളിൽ വികാരാധീനനായി ഓമനക്കുട്ടൻ. ഓമനക്കുട്ടന് ഒരു ശക്തിയുണ്ട്, ആ ശക്തി തന്നത് സിപിഎം എന്ന മഹാപ്രസ്ഥാനമാണ്. ഒരു നിമിഷം കൊണ്ട് തകർന്നുപോകുന്ന പ്രസ്ഥാനമല്ല എന്റെ പാർട്ടി. ഞാൻ പാർട്ടിയെ വെറുക്കില്ല. ചാനൽ സ്റ്റുഡിയോയിൽ ഇങ്കുലാബ് സിന്ദാബാദ് വിളിച്ച് സഖാവ് ഓമനക്കുട്ടൻ.

എൻറെ വീട്ടുകാരോ എന്റെ കൂട്ടത്തിൽ ഉള്ളവരോ നാട്ടുകാരോ എന്നെ സംശയിച്ചില്ല, പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തപ്പോൾ ഞാൻ വിഷമിച്ചു. 70 രൂപ മേടിച്ചത് എങ്ങനെ ജാമ്യമില്ലാ കുറ്റം ആകുമെന്ന വിഷമം എല്ലാവർക്കും ഉണ്ടായിരുന്നു. പാതിരാത്രിയിൽ എന്നെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുമെന്ന് ക്യാമ്പിൽ ഉണ്ടായിരുന്നവരെല്ലാം ഭയപ്പെട്ടു. എന്നെ ജയിലിൽ അടക്കുമെന്ന പേടി എല്ലാവർക്കും ഉണ്ടായിരുന്നു.

വാർത്തകൾ വന്നതിന് പിന്നാലെ എന്റെ മകൾ കരഞ്ഞുകൊണ്ട് ക്യാമ്പിലേക്ക് വരുന്ന ഒരു രംഗമാണ് എന്റെ മനസ്സിൽ ഉള്ളത്. ക്യാമ്പിൽ ഉണ്ടായിരുന്ന എന്റെ ഭാര്യ കരയുന്നത് കണ്ടപ്പോൾ ഞാൻ ഒറ്റ കാര്യമേ പറഞ്ഞുള്ളു . ഞാൻ ഒരു സിപിഎംകാരൻ ആയതുകൊണ്ട് ഇതൊക്കെ അനുഭവിക്കേണ്ടതായി വരും. ഇത് എനിക്ക് മാത്രമുള്ള അനുഭവമല്ല ഇന്ത്യയിലെമ്പാടുമുള്ള സിപിഎമ്മുകാർ അനുഭവിക്കുന്നതാണ് ഇത്

ഓമനക്കുട്ടന് ശക്തിയുണ്ട്, ശക്തി തന്നത് സിപിഎം എന്ന മഹാപ്രസ്ഥാനം ആണ്, അത് ഒരു നിമിഷം കൊണ്ട് തകർന്നുപോകുന്ന പ്രസ്ഥാനമല്ല പാർട്ടി പ്രവർത്തകർക്ക് തെറ്റുപറ്റിയാൽ നടപടിയെടുക്കും, അതുകൊണ്ട് പാർട്ടിയെ ഞങ്ങളാരും വെറുക്കില്ല. ഓമനക്കുട്ടന്‍ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here