കോഴിക്കോട് കല്ലുത്താൻ കടവ് കോളനി നിവാസികൾക് കെട്ടുറപ്പുള്ള ഫ്ലാറ്റ് ഒരുക്കി എൽ ഡി എഫ് സർക്കാർ. ഗാന്ധി ജയന്തി ദിനത്തിൽ പുതിയ താമസ സൗകര്യം ഒരുക്കി നൽകും.
സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യഥാർത്ഥ്യമാവുന്ന സന്തോഷത്തിലാണ് കോഴിക്കോട് കല്ലുത്താൻ കടവ് നിവാസികൾ.തീർത്തും വാസയോഗ്യമല്ലാത്ത ഒരിടത്ത് ജീവിതം നയിക്കാൻ വിധിക്കപ്പെട്ട ഒരു കൂട്ടം ആളുകൾക്ക് ആശ്രയമാവുകയാണ് എൽ ഡി എഫ് സർക്കാർ.
പുനരധിവാസം അപ്രാപ്യമെന്ന് തോന്നിയ 90 കുടുംബങ്ങൾക്ക് കോളനിക്ക് സമീപം തന്നെ ഫ്ലാറ്റ് സമുച്ചയം തയ്യാറായി കൊണ്ടിരിക്കുകയാണ്. ഒക്ടോബർ ആദ്യവാരം ഇത് സമർപ്പിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് അടച്ചോറപ്പ് ഉള്ളൊരു വീട് ഇവിടുത്തുകാർക് യാഥാർഥ്യ മാവുന്നത് .ഒരു മുറി ,വിശ്രമ മുറി ,അടുക്കള എന്നിവ അടങ്ങുന്നതാണ് ഫ്ലാറ്റ് .
അടുത്ത മാസത്തോടെ പണി പൂർത്തിയാക്കൻ ആണ് തീരുമാനം .നഗര സഭ യുടെ നേതൃത്വത്തിൽ ആണ് പദ്ധതി നടപ്പിലാക്കുന്നത്
Get real time update about this post categories directly on your device, subscribe now.