പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഇടുക്കി പ്രസ് ക്ലബ്ബും പൊലീസും

പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഇടുക്കി പ്രസ് ക്ലബ്ബും പൊലീസും. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ മലബാർ മേഖലയിലേക്ക് കയറ്റി അയച്ചു. പ്രസ‌്ക്ലബ് പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ ജഡ‌്ജി മുഹമ്മദ‌് വസിം വാഹനത്തിന്റെ യാത്ര ഫ‌്ളാഗ‌് ഓഫ‌് ചെയ‌്തു. ഇടുക്കി പ്രസ്‌ ക്ലബ്ബും കേരള പൊലീസ് അസോസിയേഷനും പൊലീസ് ഒഫീസേഴ്സ് അസോസിയേഷനും ചേർന്നാണ് സാധന സാമഗ്രികൾ ശേഖരിച്ചത്.

അരി, പലവ്യഞ‌്ജനങ്ങൾ, മറ്റ‌് ഭക്ഷ്യവസ‌്തുക്കൾ, ചെരുപ്പ‌്, വസ‌്ത്രങ്ങൾ, നാപ‌്കിനുകൾ, പാത്രങ്ങൾ, പായ, തലയണ, സോപ്പ‌്, പേസ‌്റ്റ‌്, ബ്രഷ‌്, ലോഷനുകൾ,വീട്ടുപകരണങ്ങൾ തുടങ്ങിയ അവശ്യ സാധനങ്ങളാണ് വയനാട്ടിലേയ‌്ക്ക‌് സംഭരിച്ച് നൽകിയത‌്.

ജില്ലയിലെ മാധ്യമ പ്രവർത്തകരും, വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും, വ്യാപാരികളും, സന്നദ്ധ സംഘടനാ പ്രവർത്തകരും, പൊതുജനങ്ങളും ഉദ്യമത്തിൽ പങ്കാളികളായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here