മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകരുതെന്ന പ്രചാരണത്തിനെതിരെ ഫ്ലാഷ്മോബുമായി വിദ്യാര്‍ത്ഥികള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകരുതെന്ന പ്രചാരണത്തിനെതിരെ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്. നമുക്ക് കൈകോര്‍ക്കാം നവ കേരളത്തിനായി എന്ന ആശയത്തില്‍ അവതരിപ്പിച്ച ഫ്ളാഷ് മോബിന് മികച്ച പിന്തുണയാണ് നാട്ടുകാരില്‍ നിന്നും ലഭിച്ചത്. ദേശീയ ആരോഗ്യ ദൗത്യം,കേരള സാമൂഹ്യ സുരക്ഷാ മിഷൻ,ശ്രീശങ്കരാചാര്യ സർവകലാശാല സോഷ്യൽ വർക്ക് വിഭാഗം എന്നിവയുടെ അനയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി.

കേരളം ഒറ്റക്കെട്ടായി പ്രളയ ദുരിതത്തെ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ വ്യാജ പ്രചാരണവുമായി ഇറങ്ങിയവരെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായാണ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അകമഴിഞ്ഞ സംഭാവനകൾ നൽകണമെന്ന അഭ്യർത്ഥനയുമായി അവതരിപ്പിച്ച ഫ്ലാഷ് മോബിന് മികച്ച പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്.പയ്യന്നൂര്‍, പിലാത്തറ, തളിപ്പറമ്പ്, ധര്‍മ്മശാല, കണ്ണൂര്‍, തലശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളില്‍ ഫ്ളാഷ്‌മോബ് അരങ്ങേറി.

ദുരിത ബാധിതര്‍ക്കുള്ള അവശ്യവസ്തുക്കളുടെ സമാഹരണവും പരിപാടിയുടെ ഭാഗമായി നടന്നു. വ്യക്തികള്‍, സംഘടനകള്‍, ഗ്രൂപ്പുകള്‍ തുടങ്ങി നിരവധിപ്പേരാണ് പ്രളയബാധിത മേഖലകളിലേക്കാവശ്യമായ സാധന സാമഗ്രികളുമായെത്തിയത്. ജനപ്രതിനിധികള്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളിലായി നടന്ന പരിപാടിയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News