നിലമ്പൂര്‍ കവളപ്പാറയില്‍ ഇന്ന് അത്യാധുനിക റഡാര്‍ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഹൈദരാബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് ജിപിആറുമായി നിലമ്പൂരില്‍ എത്തിയത്. ഭൂമിക്കടിയില്‍ 20 മീറ്റര്‍ താഴ്ചയില്‍ നിന്ന് വരെയുള്ള സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ ഈ ഉപകരണത്തിന് സാധിക്കും.

ഇന്നലെ നടന്ന തിരച്ചിലില്‍ 2 മൃതദേഹം കൂടി കണ്ടെടുത്തിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 40 ആയി. 19 പേര്‍ക്കായുള്ള തെരച്ചിലാണ് ഇന്ന് നടക്കുക. ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍.

അതേസമയം നിലവില്‍ ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോ മീറ്റര്‍ അകലെ ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.