അതിജീവനത്തിന്റെ പ്രകാശവുമായി പിറന്നുവീണ സുബ്ഹാന് ഒന്നാം പിറന്നാളിന്റെ മധുരം

2018ലെ മഹാപ്രളയത്തില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ നാടിനൊന്നാകെ സന്തോഷം പകര്‍ന്ന് പിറന്നുവീണ സുബ്ഹാന് ഒന്നാം പിറന്നാള്‍. എയര്‍ ലിഫിറ്റിംഗ് വഴി രക്ഷപ്പെടുത്തിയ പൂര്‍ണ ഗര്‍ഭിണിയായിരുന്ന സാജിത മണിക്കൂറുകള്‍ക്കമാണ് സുബ്ഹാന് ജന്മം നല്‍കിയത്. ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്ന് ഫ്‌ലൈറ്റ് കമാന്‍ഡര്‍ വിജയ് വര്‍മയും ഡോ.തമന്നയും എത്തിയത് സുബ്ഹാന്റെ പിറന്നാളാഘോഷത്തിന് ഇരട്ടി മധുരമായി.

കേരളം ഒരിക്കലും മറക്കാനാവാത്ത അഭിമാനത്തിന്റെ നിമിഷങ്ങളാണിത്. മഹാപ്രളയത്തിന്റെ കുത്തൊഴുക്കില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെ നമുക്ക് ലഭിച്ച കുഞ്ഞുജീവന്‍. പൂര്‍ണ്ണഗര്‍ഭിണിയായ ചെങ്ങമനാട് സ്വദേശി സാജിതയെ എയര്‍ ലിഫ്റ്റിംഗ് മുഖേന കൊച്ചി നാവികസേനാ ആസ്ഥാനത്തെത്തിച്ച് മണിക്കൂറുകള്‍ക്കം തന്നെ സുബ്ഹാന് ജന്മം നല്‍കി.

പ്രളയത്തിനിടെ സാജിതയ്ക്ക് സന്തോഷം പകര്‍ന്ന് പിറന്ന് വീണ സുബ്ഹാന്റെ ഒന്നാം പിറന്നാളാഘോഷവും വിപുലമായാണ് നടത്തിയത്. ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ഫ്‌ലൈറ്റ് കമാന്‍ഡര്‍ വിജയ് വര്‍മയും ഡോ.തമന്നയും എത്തിയത് പിറന്നാളാഘോഷത്തില്‍ ഇരട്ടി മധുരമായി.

ദുര്‍ഘടമായ കാലാവസ്ഥയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓര്‍മ്മകള്‍ കമാന്‍ഡര്‍ പങ്കുവെയ്ക്കുമ്പോള്‍ സാജിതയുടെ മടിയില്‍ കുസൃതികളുമായി ഒരു വയസ്സുകാരനായ സുബ്ഹാന്‍.

ഇന്നും അതേദിവസം, തന്നെ കേരളം പ്രളയദുരിതമനുഭവിക്കുമ്പോഴും സുബ്ഹാന്റെ ജന്മദിനം നല്‍കുന്നത് അതിജീവനത്തിന്റെയും കരുത്തിന്റെയും ആത്മവിശ്വാസമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News