
കവളപ്പാറ ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 41 ആയി.
പതിനെട്ട് മൃതദേഹങ്ങള്‍ കൂടി ഇവിടെനിന്നും ഇനി കണ്ടെടുക്കാനുണ്ട്. ഇന്നത്തെ തെരച്ചില്‍ ജിപിആര്‍ സംവിധാനം ഉപയോഗിച്ചാണ് നടക്കുന്നത്.
തെരച്ചില്‍ നടത്തുന്നതിനായി ഹൈദരാബാദ് നാഷണല്‍ ജിയോഗ്രഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം എത്തി. രണ്ടു ശാസ്ത്രജ്ഞന്‍മാരും ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റും മൂന്നു ഗവേഷകരും ഉള്‍പ്പെട്ടതാണ് സംഘം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here