‘ജെഎന്‍യുവിന്റെ പേര് മാറ്റി മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി എന്നാക്കണം’; ബിജെപി എംപി ഹാന്‍സ് രാജ്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ പേര് എംഎന്‍യു എന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി ഹാന്‍സ് രാജ് ഹാന്‍സ് രംഗത്ത്. മോദിയുടെ പേരില്‍ എന്തെങ്കിലും വേണമെന്നും, അതിനാല്‍ സര്‍വ്വകലാശാലയുടെ പേര് മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി എന്നാക്കണമെന്നുമാണ് ബിജെപി എംപി ആവശ്യപ്പെട്ടത്. ജെ എന്‍ യുവിനെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് പേര് മാറ്റണമെന്ന ബിജെപി ആവശ്യവും

ജെഎന്‍യുവിനെ തകര്‍ക്കാനുള്ള കേന്ദ്രനീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് സര്‍വ്വകലാശാലയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംപിയായ ഹന്‍സ് രാജ് ഹന്‍സ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ജെഎന്‍യു സര്‍വ്വകലാശാല സന്ദര്‍ശിച്ചതിന് പിന്നാലെയാണ്സര്‍വ്വകലാശാലയുടെ പേര് മാറ്റി മോഡി നരേന്ദ്ര സര്‍വ്വകലാശാല എന്നാക്കണമെന്ന് ബിജെപി എംപി ആവശ്യപ്പെട്ടത്.

സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷണങ്ങള്‍ക്കും മറ്റുമുള്ള ഫണ്ട് കുത്തനെ വെട്ടിക്കുറച്ചിരുന്നു കേന്ദ്രം. ഇതിന് പുറമെ സംഘപരിവാര്‍ അനുകൂലികളെ സര്‍വ്വകലാശാലയുടെ നേതൃസ്ഥാനങ്ങളില്‍ എത്തിച് ജെഎന്‍യുവിലും സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള ശ്രമംങ്ങളും ശക്തമാണ്.

അതിനിടയിലാണ് പേര് മാറ്റണമെന്ന ബിജെപി ആവശ്യവും. പൂര്‍വ്വികര്‍ ചെയ്ത തെറ്റുകളുടെ വില നല്‍കിക്കൊണ്ടിരിക്കുകയാണ് നമ്മള്‍. ജെഎന്‍യുവിനെ എംഎന്‍യു എന്ന് പുനര്‍നാമകരണം ചെയ്യണം. മോദിജിയുടെ പേരില്‍ എന്തെങ്കിലും വേണമെന്നും ഹാന്‍സ് രാജ് പറഞ്ഞു.

1969ലാണ് ജെഎന്‍യു സ്ഥാപിക്കപ്പെട്ടത്.  ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരാണ് സര്‍വ്വകലാശാലയ്ക്ക് നല്‍കിയത്. രാജ്യത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളില്‍ ഒന്നാണ് ജെ എന്‍ യു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News