മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ അപായപെടുത്തിയതാണെന്ന് സംശയമുണ്ടെന്ന് സിറാജ് മാനേജ്മെന്‍റ്.

പ്രത്യേക അന്വേഷണസംഘം ഇടക്കാല റിപ്പോർട്ട് കേടതിയിൽ സമർപ്പിച്ചത് തന്‍റെ ഭാഗം കേൾക്കാതെയാണെന്നും. അപകടശേഷം ബഷീറിന്‍റെ ഫോണ്‍ കാണാതായതിൽ ദുരൂഹതയുണ്ടെന്നും പരാതിരക്കാരനായ സിറാജ് മാനേജ്മെന്‍റ് പ്രതിനിധി സെയ്ഫുദീൻ ഹാജി പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമൻ മധ്യപിച്ച് വാഹനമോടിച്ച് കെ എം ബിഷീറിനെ കെലപ്പെടുത്തിയതിൽ എല്ലാ വശങ്ങളും അന്വേഷിക്കണം.

മനപ്പൂർവ്വം വാഹനമിടിച്ച് അപായപ്പെടുത്തിയതാണോ എന്ന് സംശയമുണ്ട്.എന്നാൽ അതിന് പിന്നിലുള്ള കാരണം കൃത്യമായ അന്വേഷണത്തിലൂടെ മാത്രമെ പുറത്തുവരുവെന്നും പരാതിരക്കാരനായ സിറാജ് മാനേജ്മെന്‍റ് പ്രതിനിധി സെയ്ഫുദീൻ ഹാജി പറഞ്ഞു.

ശ്രീറാമും ബഷീറും ഒരേ സ്ഥലത്ത് നിന്നാണ് പുറപ്പെട്ടത്.ഇടക്ക് ശ്രീറാം കാർ മാറി ക്കയറിയിട്ടുണ്ട്.മാത്രമല്ല റോഡിൽ നിന്ന് മാറി നിർത്തിയിരുന്ന ബൈക്കിലേക്ക് കാറ് പാഞ്ഞ് വന്ന് ഇടിച്ചതിലും ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞു.

അന്വോഷണസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോട്ട് അംഘീകരിക്കുന്നിലെന്നും.കെ എം ബിയുടെ ഫോണ്‍ കാണാതെ പോയതിൽ ദുരൂഹതയുണെന്നും സെയ്ഫുദീൻ ഹാജി പറഞ്ഞു. ഈക്കാര്യത്തിൽ വ്യക്തമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ട് വരണമെന്നും അദ്ദേഹം വ്യക്തമാക്കി