ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും വെടിയേറ്റുമരിച്ചു. ഒരു ഹിന്ദി ദിനപത്രത്തില്‍ ജോലിചെയ്യുന്ന ആശിഷ് ജന്‍വാനി എന്നയാളും സഹോദരനുമാണ് കൊല്ലപ്പെട്ടത്. വടിവെച്ചത് ആരാണെന്ന് വ്യക്തമല്ല.
സഹാറന്‍പുരിലെ മാധവ്‌നഗറില്‍ ഞായറാഴ്ച പകലാണ് കൊലപാതകം നടന്നത്.

അക്രമികള്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി വെടിവെക്കുകയായിരുന്നു. മാലിന്യവും കന്നുകാലികളുടെ അവശിഷ്ടങ്ങളും പ്രദേശത്ത് വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ചിലരുമായി ഇവര്‍ വഴക്കുണ്ടാക്കിയിരുന്നെന്നും ഇതാവാം കൊലപാതകത്തിനു പിന്നിലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ആശിഷ് ജന്‍വാനിയുടെ വീടിന്‍റെ പരിസരത്ത് വലിയ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൊത്വാളി പോലീസ് അന്വേഷണം ആരംഭിച്ചു.