
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നും തിരുവനന്തപുരത്ത് തുടരും. ഇന്നലെയാരംഭിച്ച സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഗൃഹ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് താഴെ തട്ടില്‍ നിന്ന് ലഭിച്ച ജനങ്ങളുടെ അഭിപ്രായം വിലയിരുത്തലാണ് പ്രധാന അജണ്ട. സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും, വകുപ്പുകളുടെയും അവലോകനം യോഗത്തിലുണ്ടാകും
സെക്രട്ടറിയേറ്റ് യോഗം നാളെയും തുടരും.
മറ്റന്നാള്‍ മുതല്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സംസ്ഥാന കമ്മറ്റി യോഗവും ചേരും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എസ്. രാമചന്ദ്രന്‍പിളള, എം എ ബേബി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here