ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ച് മടങ്ങവെ അപകടം; പരിക്കേറ്റവര്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കി സര്‍ക്കാര്‍

നിലമ്പൂരിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം എത്തിച്ച്‌ മടങ്ങവേയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമാരായി പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ സഹായം ലഭ്യമാക്കി മന്ത്രി കെ കെ ശൈലജ. അപകടത്തിൽ പരിക്കേറ്റത് മൂന്ന് പേർക്കാണ്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്‌. നാടക് തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ അവശ്യ സാധനങ്ങൾ കിറ്റുകളാക്കി വിതരണം ചെയ്ത്‌ മടങ്ങുമ്പോഴാണ്‌ അപകടം.

തിരുവനന്തപുരം വേട്ടമുക്കിൽ അഖില്‍ നിവാസില്‍ അഖില്‍ (25), വട്ടിയൂര്‍ക്കാവ് ശരത് (35) എന്നിവര്‍ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇവർ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവർക്കാണ് മന്ത്രി സൗജന്യ ചികിത്സ സഹായം ലഭ്യമാക്കാൻ ഇടപെട്ടത്‌. വിഷയത്തിൽ മന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നാടക് ജില്ലാ സെക്രട്ടറി വിജു വർമ്മ. ടീച്ചർ ഫോണിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് സഹോദരങ്ങൾക്കാവശ്യമായ എല്ലാ ചികിത്സയും സൗജന്യമായി കൊടുക്കണമെന്നാവശ്യപ്പെട്ടുവെന്നും, പരമാവധി സഹായം നൽകാമെന്ന്‌ ഉറപ്പു നൽകിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വിജുവിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌:

കഴിഞ്ഞ നാലു ministry കളെയും അതിലെ മന്ത്രിമാരിൽ പലരുടെയും atitude നെയും തിരിച്ചറിയാൻ അവസരം ലഭിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളുമായി ഇവരിൽ പലരെയും സമീപിക്കേണ്ടി വന്നിട്ടു മുണ്ട്.kk ഷൈലജ ടീച്ചറെപ്പോലെ ഇത്ര ഹൃദയാലുവായ ഒരു മന്ത്രിയെ കണ്ടതായ് തോന്നുന്നില്ല, വിശേഷിച്ച് നിരാലംബരായ സാധുക്കൾ ഏററവും കൂടുതൽ ആശ്രയിക്കുന്ന ആരോഗ്യ വകുപ്പിനെ നയിക്കുന്ന മന്ത്രി എന്ന നിലയിൽ.നിപ്പയുടെ കാലത്തും മറ്റു പല സന്ദർഭങ്ങളിലും മാധ്യമങ്ങളിലൂടെ ഇതറിയാൻ കഴിഞ്ഞെത്തങ്കിലും ഇന്ന് നേരിട്ടത് ബോധ്യപ്പെട്ടു. നിലമ്പൂരിലെ പ്രളയ ദുരിതമനുഭവിക്കുന്ന മുന്നൂറോളം കുടുംബങ്ങൾക്ക് നാടക് തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ അവശ്യ സാധനങ്ങൾ കിറ്റുകളാക്കി വിതരണം ചെയ്തു മടങ്ങവേ ഉണ്ടായ വാഹനാപകടത്തിൽ ഞങ്ങടെ രണ്ട് സഹോദരന്മാർക്ക് ഗുരുതരമായ് പരിക്കേറ്റു. അവരിപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഒരു പക്ഷെ ദീർഘകാലത്തെ ചിലവേറിയ ചികിത്സ വേണ്ടി വന്നേക്കാം ഇവരെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാൻ.

ഈ വിഷയത്തിൽ സർക്കാർ സഹായം അഭ്യർത്ഥിക്കാനായി ഇന്നലെ ഷൈലജ ടീച്ചറെ നേരിൽ കണ്ടു. നിവേദനം നൽകി. അപ്പോൾത്തന്നെ ടീച്ചർ സ്വന്തം ഫോണിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് ഞങ്ങടെ സഹോദരങ്ങൾക്കാവശ്യമായ എല്ലാ ചികിത്സയും സൗജന്യമായ് കൊടുക്കണമെന്നാവശ്യപ്പെട്ടു.ടീച്ചറുടെ മുന്നിലിരിക്കുമ്പോൾ ,കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അത് ക്ഷമയോടെ കേൾക്കാനും ,’നോക്കട്ടെ’ ‘പരിശോധിക്കട്ടെ’ എന്നൊന്നും പറയാതെ കാര്യങ്ങൾ അതിന്റെ ഗൗരവത്തിൽ കണ്ടു കൊണ്ട് ഉടനടി പരിഹാരം ഉണ്ടാക്കുവാനും കാണിക്കുന്ന ആത്മാർത്ഥത ചെറുതല്ല.

ആരോഗ്യ വകുപ്പിന് ഇതിലും നല്ലൊരു മന്ത്രിയെ കിട്ടിയിട്ടില്ല. അമ്മയുടെയോ ഒരു മൂത്ത ചേച്ചിയുടെ മുന്നിലിരിക്കുന്ന ഫീൽ.ടീച്ചറുടെ ഓഫിസ് സ്റ്റാഫിലും ഈ attitude ന്റെ പ്രതിഫലനം .ടീച്ചർ office ൽ ഇല്ലാത്തതിനാൽ ആദ്യം APS kv സുധീറിന്റെ കയ്യിൽ നിവേദനം കൊടുത്തിട്ട് മെഡിക്കൽ കോളേജിലേക്ക് പോയ ഞങ്ങളെ പാതി വഴിയെത്തിയപ്പോൾ തിരികെ വിളിച്ചു വരുത്തിക്കാണുകയായിരുന്നു. ഇതാവണം ഒരു മന്ത്രിയുടെയും ഓഫീസിന്റെയും സമീപന രീതി. ചൂണ്ടുവിരലിൽ മഷി പുരളുന്നതോടു കൂടി ദാസൻ യജമാനനും യജമാനൻ ദാസനുമാകുന്ന ജനാധിപത്യത്തിലെ തമാശക്ക് അപവാദമാണ് ഷൈലജ ടീച്ചർ.ചികിത്സാ സഹായം ലഭിക്കുമെങ്കിലും ഈ കാലയളവിൽ ജീവിതം മുന്നോട്ടു നീക്കാൻ ഇവർക്ക് പിന്തുണ നൽകണം. കൂടെയുണ്ടാകണം, എല്ലാവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel