അട്ടപ്പാടിയിൽ ആൾകൂട്ട കൊലപാതകത്തിനിരയായ മധുവിനെ ഓർമ്മപ്പെടുത്തി പ്രളയ ബാധിതർക്ക് സഹായവുമായി യുവാവ് രംഗത്ത്.പോക്കറ്റ് മണിയിൽ നിന്ന് സ്വരുകൂട്ടിയ തുകയ്ക്ക് വാങിയ അവശ്യ സാധനങൾ യുവാവിൽ നിന്ന് മന്ത്രി മേഴ്സികുട്ടിയമ്മ ഏറ്റുവാങി.

കൊല്ലം എസ്എൻ കോളേജിലെ ബിരുദ വിദ്ധ്യാർത്ഥിയായ നന്ദു പ്രദീപാണ് ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ സമൂഹത്തെ വീണ്ടും ഓർമ്മിപ്പിച്ച് പ്രതീകാത്മകമായി മധുവിന്റെ പേരിൽ പ്രളയബാധിതകർക്ക് സഹായം നൽകിയത്.മനുഷ്യനെ,മനുഷ്യത്വം എന്തെന്ന് ഓർമ്മപ്പെടുത്തുകയാണ് നന്ദു പ്രദീപ് ചെയ്തതെന്ന് മന്ത്രി മേഴ്സികുട്ടിയമ്മ പറഞ്ഞു.

മധു എന്ന കാടിന്റെ മകനോട് ആൾകൂട്ടത്തിലെ ആർക്കെങ്കിലും ദയ തോന്നിയിരുന്നുവെങ്കിൽ മധു നമുക്കിടയിൽ ജീവിച്ചിരുന്നേനെ എന്ന് നന്ദു ചൂണ്ടികാട്ടി. പ്രളയകാലത്തെ മനുഷ്യ.സ്നേഹം എന്നും വേണമെന്നും നന്ദു പറഞ്ഞു.

മഹാത്മാഹാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ എസ് പ്രദീപ്കുമാർ,അനില ദമ്പതികളുടെ മകനാണ് നന്ദു പ്രദീപ്.