സാലറി ചലഞ്ചു മുതൽ ക്ഷേത്രങ്ങളിൽ കാണിക്ക ഇടുന്നതിനെവരെ എതിർത്ത കോൺഗ്രസിനും സംഘപരിവാറിനും നേർ വഴികാട്ടാൻ സന്മനസ്സുള്ളവരുടെ പട്ടികയിൽ ഇനി ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടി ചരിത്രതാളുകളിൽ ഇടം നേടും. സ്വാർത്ഥതയല്ല വിശാല മനസ്സാണ് ആവശ്യമെന്ന് വെറുതെ തള്ളുകയല്ല ഈ പോലീസ് ഉദ്യോഗസ്ഥൻ ചെയ്യുന്നത്. തന്റെ മാസ ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും ആജീവനാന്തകാലം എല്ലാ മാസവും 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തയാറാണെന്നു കാട്ടി മേലുദ്യോഗസ്ഥർക്ക് തന്റെ കൈപടയിൽ അപേക്ഷ സമർപ്പിച്ചു.

കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിലെ എ എസ് ഐ കൊല്ലം മതിലിൽ സ്വദേശി കെ ജി ദിലീപാണ് തന്റെ ശമ്പളത്തിൽ നിന്ന് പ്രതിമാസം 1000 രൂപ വീതം ആജീവനാന്തകാലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നു കാട്ടി കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്.എച്ചോയ്ക്ക് അപേക്ഷ നൽകിയത്.

ഓക്കിഫണ്ടിലും, പ്രളയകാലത്തെ സാലറി ചലഞ്ചിലും കെജി ദിലീപ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.എന്നാൽ തന്റെ ചലഞ്ചിൽ പങ്കെടുക്കാൻ ആരുണ്ടെന്ന ചോദ്യം കെ ജി ദിലീപ് മുന്നോട്ടു വെയ്ക്കുന്നു.

1996 ലാണ് കെജി ദിലീപ് പോലീസിൽ കേരള ആംഡ് പോലീസ് മൂന്നാം ബെറ്റാലിയനിൽ സേവനം തുടങുന്നത്.പിന്നീട് കൊല്ലം എ.ആർ.ക്യാമ്പിലെത്തി.തുടർന്ന് കൊല്ലം കൺട്രോൾ റൂമിലും, ഈസ്റ്റിലും,തുടർന്ന് കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലും ഇപ്പോൾ കൊല്ലം എ.സ.പി ഓഫീസിലുമാണ് സേവനം തുടരുന്നത്.ഭാര്യ അനില ദിലീപ്,എം.എസ്.സി രണ്ടാംവർഷ വിദ്യാർത്ഥിനി ദിവ്യാ ദിലീപ്,ദീപാ ദിലീപുമാണ് മക്കൾ.