നരസിപ്പുഴ കരകവിഞ്ഞു; നിരവധി പേരെ ക്യാംപുകളിലേക്ക് മാറ്റി

സുല്‍ത്താന്‍ ബത്തേരി നടവയല്‍ ചിങ്ങോട് മേഖലയില്‍ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് നിരവധി പേരെ ക്യാംപുകളിലേക്ക് മാറ്റി. രാത്രിയോടെ പുഴയോരത്തെ വീടുകളിലേക്കും വെള്ളമെത്തിയതോടെയാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്.

പേരൂര്‍ അമ്പലകോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 20 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ഇന്നലെ പെയ്ത കനത്ത മഴയാണ് ജലനിരപ്പുയരാന്‍ കാരണം എന്നാണ് വിലയിരുത്തല്‍. അതേസമയം സ്ഥലത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതായും സംശയിക്കുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here