തനിക്കെതിരായ പീഡനകേസ് റദ്ദാക്കണം എന്നാവശ്യം; തെഹൽക സ്ഥാപക എഡിറ്റർ തരുണ്‍ തേജ്പാലിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്‌

തനിക്കെതിരായ പീഡനകേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് തെഹൽക സ്ഥാപക എഡിറ്റർ തരുണ്‍ തേജ്പാൽ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും.

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് ആണ് വിധി പറയുക. പീഡനാരോപണം കെട്ടിച്ചമച്ചത് ആണെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നുമാണ് തേജ്പാലിന്റെ ആവശ്യം. കുറ്റം ചെയ്തില്ലെങ്കിൽ എന്തിനാണ് പരാതിക്കാരിയോട് ക്ഷമ ചോദിച്ചതെന്ന് നേരത്തെ ഹർജി പരിഗണിക്കവെ ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചിരുന്നു.

2013 സെപ്റ്റംബറിൽ പനാജിയിൽ നടന്ന ബിസിനസ് മീറ്റിനിടെ ലിഫ്റ്റിനുള്ളിൽ വച്ച് സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് തരുണ്‍ തേജ്പാലിനെതിരായ കേസ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here