ദുരിതാശ്വാസക്യാമ്പില്‍ കയറി ആക്രമണം; നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ബിജെപി പ്രവര്‍ത്തകര്‍. സംഭവത്തെക്കുറിച്ച്‌
പൊലീസിൽ വിവരമറിയിച്ച പഞ്ചായത്ത്‌ പ്രസിഡന്റിനെ മാരകായുധങ്ങളുമായെത്തി വീട്ടിൽ കയറി ഭീഷണിപ്പെടുത്തി.

ദുരിതാശ്വാസക്യാമ്പില്‍ കയറി ആക്രമണം നടത്തിയ സംഭവത്തില്‍ പൊലീസ്‌ നടത്തിയ തെരച്ചിലിൽ നാലുപേരെ പിടികൂടി. എടതിരിഞ്ഞി എടച്ചാലി സാഗർ (25), വിരുത്തിപറമ്പിൽ ശരത്കുമാർ (22), കടവത്ത് ഋത്വിക് (20) പടിയൂർ കുറ്റിച്ചിറ അഖിൽ (20) എന്നിവരെയാണ് കാട്ടൂർ സിഐ ശിവകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കയറിയാണ്‌ ഇവർ ബഹളം വച്ച്‌ ക്യാമ്പിലുള്ളവരെ ആക്രമിച്ചത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എസ് സുധൻ പൊലീസിൽ വിവരമറിയിച്ചതോടെ ബിജെപിസംഘം കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. കഞ്ചാവ്‌ ലഹരിയിലാണ്‌ ഇവർ ക്യാമ്പിലെത്തി ബഹളം വച്ചതെന്നും പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News