ഉത്തരേന്ത്യയിൽ മഴ ശക്തം. ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. ഉത്തരാഖണ്ഡിൽ 12 പേര് മരിച്ചു. 10 പേരെ കാണാതായി. കുളു മനാലി ദേശീയ പാത ഭാഗീകമായി തകർന്നതിനെ തുടർന്ന് ഇടവഴിയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുയാണ്.

യമുനയിൽ ജലനിരപ്പ് ഉയരുന്നത്ജിനെ തുടർന്ന് ദില്ലിയിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. യമുനയുടെ തീരത്തുള്ളവരെ ഇന്നലെ മുതൽ ഒഴിപ്പിക്കാൻ തുടങ്ങി. ദില്ലിക്ക് പുറമെ ഹരിയാനയിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ഇന്നും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.