ദുരിത നിവാരണത്തിന് നാടൊന്നാകെ കൈകോർക്കുമ്പോൾ സഹജീവിസ്നേഹത്തിന് ഉദാത്തമായ മാതൃകയാവുകയാണ്. പന്തീരാങ്കാവിലെ ലോട്ടറി വിൽപ്പനക്കാരനായ നാരായണേട്ടൻ.

ഉപജീവനത്തിന് വേണ്ടി ലോട്ടറിവിൽക്കുകയാണെങ്കിലും അതിൽ നിന്ന് കിട്ടുന്ന വരുമാനം കൂട്ടിവെച്ച് തന്റെ സമ്പാദ്യമായ 155555 രൂപ ഒന്നാകെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. കഴിഞ്ഞവർഷവും പ്രളയം നാടിനെ മുക്കിയപ്പോൾ സഹായഹസ്തവുമായി നാരായണേട്ടൻഎത്തിയിരുന്നു. ഒരുലക്ഷത്തിലധികം രൂപയാണ് അന്ന് നൽകിയത് .

കോഴിക്കോട് മർക്കൻറ്റയിൽ കോ ഓപ്പറേറ്റിവ് സൊസൈറ്റി (കോംകോ)യിൽ നടന്നചടങ്ങിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് കോംകോ പ്രസിഡണ്ട് വി.ടി സത്യൻ ഏറ്റുവാങ്ങി, വൈസ്പ്രസിഡണ്ട് ഇ.ദാമോദരൻ,സെക്രട്ടറിഎൻ.ബിജീഷ് സൊസൈറ്റി ഡയറക്ടർമാർ എന്നിവർസംബന്ധിച്ചു.