ആലുവയിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഇരുകാലുകളും തറയിൽ ചവിട്ടിയ നിലയിൽ, കൊലപാതകമെന്ന് ബന്ധുക്കൾ

ആലുവ പറവൂർ കവല വി.ഐ.പി ലൈനിലെ വാടക വീട്ടിലാണ് പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സി (20) യാണ് മരിച്ചത്. വാടകക്ക് താമസിച്ചിരുന്ന കെട്ടിടത്തനള്ളിൽ മരക്കഷണത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇരുകാലുകളും തറയിൽ ചവിട്ടിയ നിലയിൽ കണ്ടതോടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു.

വീടിനുള്ളിൽ സ്ളാബിന്നോട് ചേർന്ന് പട്ടികയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒപ്പം താമസിക്കുന്ന പെൺകുട്ടിയാണ് മൃതദേഹം ആദ്യം കണ്ടത്. പെൺകുട്ടി ഒച്ചവച്ചതോടെ സമീപവാസികൾ ഓടിയെത്തി.

തഹസിൽദാരുടെ സാന്നിദ്ധ്യത്തിലല്ലാതെ മൃതദേഹം മാറ്റാനനുവദിക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ ഉച്ചക്ക് സന്തോഷത്തോടെ വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യാൻ യാതൊരു സാധ്യതയുമില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

പതിനൊന്ന് മാസം മുമ്പാണ് ആലുവ പറവൂർ കവലയിലുള്ള ‘ഡയറക്ട് മാർക്കറ്റിങ്ങ്’ സ്ഥാപനത്തിൽ പെൺകുട്ടി ജോലിക്ക് കയറിയത്. വി.ഐ.പി ലൈനിലെ വീട് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സ്ഥാപനം വാടകക്ക് എടുത്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News