ലൈംഗീക പീഡനകേസ് റദ്ദാക്കണമെന്ന തരുൺ തേജ്പാലിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ലൈംഗീക പീഡനകേസ് റദ്ദാക്കണമെന്ന തെഹൽക സ്ഥാപക എഡിറ്റർ തരുൺ തേജ്പാലിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. വിചാരണ 6 മാസത്തിനകം പൂർത്തിയാക്കണമെന്നും തേജ്പാൽ വിചാരണയുമായി സഹകരിക്കണം എന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധിച്ചു . 2013 സെപ്റ്റംബറിൽ പനാജിയിൽ നടന്ന ബിസിനസ് മീറ്റിനിടെ ലിഫ്റ്റിനുള്ളിൽ വച്ച് സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് തേജ്പാലിനെതിരായ കേസ്.

പീഡനാരോപണം കെട്ടിച്ചമച്ചത് ആണെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നുമായിരുന്നു തേജ്പാലിന്റെ ആവശ്യം. ധാർമികമായി ഒരു തരത്തിലും അംഗീകരിക്കാൻ ആകാത്ത കുറ്റകൃത്യമാണിതെന്നും അക്രമം ഇരയുടെ സ്വകാര്യതയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

2013 ല്‍ പനാജിയില്‍ നടന്ന ബിസിനസ് മീറ്റിനിടെ സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വച്ച് പീഢിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് തേജ്പാലിനെതിരായ കേസ്. പീഡനാരോപണം കെട്ടിച്ചമച്ചതാണെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു തേജ്പാലിന്റെ വാദം. കേസ് ഗോവയിലെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News