മുനമ്പം മനുഷ്യക്കടത്ത്: കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നു; കാണാതായവരുടെ ബന്ധുക്കള്‍ പ്രതിഷേധത്തില്‍

മുനമ്പം മനുഷ്യക്കടത്തിൽ കാണാതായവരുടെ ബന്ധുക്കൾ പ്രതിഷേധത്തിൽ. 243 പേരെയും കണ്ടെത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീവധരനെ നിരവധി തവണ കണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

ഉറ്റവരും ഉടയവരും ജീവിച്ചിരിപ്പുണ്ടോ എന്നറിയുക മാത്രമാണ് ഇവരുടെ ആവശ്യം. മുനമ്പം മനുഷ്യക്കടത്തിൽ കാണാതായ 243പേരുടെ ബന്ധുക്കൾ അവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് തട്ടാത്ത വത്തിലുകളില്ല.

ഇവരെ കാണാതായിട്ട് 7 മാസങ്ങൾ ആകുന്നെങ്കിലും കാണാതായവർ ജീവനോടെയുണ്ടെന്ന് വിശ്വസിക്കാനാണിവർക്ക് താത്പര്യം.

പ്രതീർഷകൾ എല്ലാം അടഞ്ഞതോടെ കേന്ദ്രസർക്കാർ ഇടപെടണമെന്ന മുറവിളികളുമായി ദില്ലിയിലെ തെരുവുകളിലേക്കിറങ്ങിയിരിക്കുകയാണ് ഇവർ.

പുതിയ ജീവിതം തേടി ന്യൂസിലാൻഡിൽ എതിക്കാമെന്ന് അറഞ്ഞവരുടെ വാക്കുകളിൽ വീണുപോയപ്പോൾ ദുരിതജീവിതത്തിന് ഒരു അറുതി ഉണ്ടാകുമെന്ന് വിശ്വസിച്ചവർ ചതിക്കപ്പെട്ടപ്പോൾ ഇവരുടെ പ്രതീക്ഷകൾ എല്ലാം അടഞ്ഞു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ കണ്ടത് രണ്ട് പ്രാവശ്യം എന്നാൽ ഒരു നടപടി ഇത്വരെ ഉണ്ടായില്ല. സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്നും ഉറ്റവർ തിരിച്ചു വരുമെന്ന പ്രതീക്ഷയിലുമാണ് ഇവർ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here