രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്ര സര്‍ക്കാറിന്‍റെ തെറ്റായ നയങ്ങള്‍ കാരണം: ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങളെന്ന് വിമർശിച്ച് ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി.

അരുണ്‍ ജെയ്റ്റ് ലി ധനമന്ത്രിയായിരിക്കെ സ്വീകരിച്ച നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.തെറ്റായ നയങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും സ്വാമി കുറ്റപ്പെടുത്തി.

കമ്പനികള്‍ പൂട്ടുകയും വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടാകുകയും ചെയ്തിട്ടും സര്‍ക്കാര്‍ പ്രതികരിക്കാത്തത് അപകടകരമാണെന്ന് പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വാഹന മേഖലയടക്കം തകർന്നിട്ടും വേണ്ട നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സർക്കാർ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് ബിജെപി സർക്കാരിനെതിരെ വിമർഷണവുമായി ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തിയത്.

ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി സ്വീകരിച്ച തെറ്റായ നയങ്ങളാണ് സമ്പദ് രംഗം പ്രതിസന്ധിയിലാകാന്‍ കാരണമെന്ന് സുബ്രമണ്യം സ്വാമി പറഞ്ഞു.

തെറ്റായ ഇതേ നയങ്ങളാണ് ഇപ്പോഴും തുടരുന്നത്. നികുതി നിരക്ക് ഉയര്‍ന്നിരിക്കുന്നതും പ്രതിസന്ധിക്ക് കാരണമാണ്.

പലിശ നിരക്ക് കൂട്ടിയതിന്‍റെ കാരണക്കാരന്‍ ആര്‍ബിഐ ഗവര്‍ണറായിരുന്ന രഘുറാം രാജനാണെന്നും സുബ്രമണ്യം സ്വാമി കുറ്റപ്പെടുത്തി.

അതേസമയം തകർന്ന സാമ്പത്തികരംഗം ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ ശക്തമായ വിമര്ശനങ്ങളുമായി കോണ്ഗ്രസും രംഗത്തെത്തി.

സാമ്പത്തിക മേഖലയിലെ 10 പരാജയങ്ങളും അവയുടെ കണക്കുകളും നിരത്തിയാണ് കോണ്ഗ്രസ് വിമർശനം.
കംപനികള്‍ അടച്ചുപൂട്ടുകയും അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിട്ടും സര്‍ക്കാര്‍ മൗനം തുടരുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

അതിനിടെ കഴിഞ്ഞ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കാര്യമായ ഇടപെടുകൾ കേന്ദ്രസർക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നില്ലെന്നതും പ്രതിഷേധങ്ങൾക്ക് ശക്തി കൂട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News