ജമ്മു കശ്മീര്‍; ചില മേഖലകളിലെ സ്‌കൂളുകളും കോളേജുകളും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

ജമ്മു കശ്മീരിലെ ചില മേഖലകളിലെ സ്‌കൂളുകളും കോളേജുകളും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്നാണ് അധ്യയനം പുനരാരംഭിക്കുന്നത്.

വ്യാപാര സ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും സാധാരണ നിലയിലായെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 35 പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നല്‍കിയിരുന്ന ഇളവ് ഇന്നലെ 50 പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് ഉയര്‍ത്തിരുന്നു.

വൈകാതെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവുമെന്ന് കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here