ദുരിതംപെയ്ത ദിവസങ്ങളില്‍ ഇരുട്ടിലായ ഓരോ പ്രദേശങ്ങളിലും കൈമെയ് മറന്നുപ്രവര്‍ത്തിച്ച് വെളിച്ചം എത്തിച്ച കെഎസ്ഇബി ജീവനക്കാരുടെയും നാടാണ് കേരളം.

വൈദ്യുതി അപകടം ഒഴിവാക്കാനും വിച്ഛേദിക്കപ്പെട്ടവ പുനഃസ്ഥാപിക്കാനും ഓടിനടക്കുകയാണ് അവര്‍. പുത്തുമല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മൂന്നുദിവസത്തിനുള്ളില്‍ വെളിച്ചം തിരികെ എത്തിക്കാനായി.

ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടമുണ്ടായ പുത്തുമല മേഖലയിലെ മുണ്ടക്കൈ, അപ്പമല, ചൂരല്‍മല, ഏലവയല്‍ തുടങ്ങിയ ട്രാന്‍സ്‌ഫോര്‍മറുകളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു.