മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധന സംബന്ധിച്ച് പൊലീസ് റിപ്പോർട്ടിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ.

ശ്രീറാമിന്‍റെ കേസില്‍ ഡോക്ടര്‍ നിയമപ്രകാരമുള്ള എല്ലാകാര്യങ്ങളും ചെയ്തിട്ടുണ്ട്. പോലീസ് രേഖാമൂലം എഴുതി ആവശ്യപ്പെട്ടാല്‍ മാത്രമേ രക്തപരിശോധന നടത്താനാകൂ.

പക്ഷെ പോലീസ് രക്തപരിശോധന നടത്താന്‍ ആവശ്യപ്പെട്ടില്ലെന്നും മാത്രമല്ല, ശ്രീറാമിന് മദ്യത്തിന്‍റെ മണമുണ്ടെന്ന് ഒ.പി. ടിക്കറ്റില്‍ ഡോക്ടർ രേഖപ്പെടുത്തുകയും ചെയ്തും.

അതെസമയം ഇതിൽ നിന്നും വിരുദ്ധമായതാണ് പൊലീസ് റിപ്പോർട്ട്. ഇതിനെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാനാണ് കെ.ജി.എം.ഒ.എ തീരുമാനം.