പ്രവാസി മലയാളികളെ കൊള്ളയടിച്ചു വീണ്ടും വിമാനക്കമ്പനികള്‍. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയാണ് വിമാനക്കമ്പനികള്‍
പ്രവാസികളെ ദ്രോഹിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിയുന്നതോടെ നാട്ടില്‍ നിന്ന്ഗള്‍ഫിലേക്ക് മടങ്ങുന്ന

പ്രവാസികളുടെ തിരക്ക് മുതലെടുത്താണ് വിമാനക്കമ്പനികളുടെ ചൂഷണം. കേരളത്തില്‍ നിന്നുള്ള യാത്രക്ക് സാധാരണനിരക്കിനെക്കാളും നാലും അഞ്ചും ഇരട്ടിയാണ് ഇപ്പോള്‍ ഈടാക്കുന്നത്.

ഓഗസ്റ്റ് അവസാനവാരം മുതല്‍ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക്വന്‍ തുക നല്‍കണം. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്.
ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ,ബഹ്റൈന്‍തുടങ്ങിയ സ്ഥലങ്ങളിലേക്കുംവലിയ തുക നല്‍കണം.സാധാരണ നിലയില്‍ശരാശരി6000 മുതല്‍ 10000രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ ഇരുപതിനായിരത്തിന് മുകളിലാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.

പ്രവാസി മലയാളികളെ പിഴിയുന്നതില്‍ വിമാനക്കമ്പനികള്‍ പരസ്പരം മത്സരിക്കുന്ന തരത്തിലാണു വിമാന ടിക്കറ്റ് വര്‍ധന. ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയാ എയര്‍ ഇന്ത്യയും ഇക്കാര്യത്തില്‍ പിറകോട്ടല്ല.

അടുത്തമാസമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നത്. ഈ സമയത്ത് നാട്ടില്‍നിന്നു മടങ്ങുന്നവരെസാരമായി ബാധിക്കുന്നതാണ്ഈ ടിക്കറ്റ്വര്‍ധന. സീസണ്‍ സമയങ്ങളില്‍ കാലങ്ങളായിതുടരുന്ന വിമാനക്കമ്പനികളുടെ ഈ കൊള്ളക്കെതിരെ പ്രവാസ ലോകത്ത് വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

വിദേശകാര്യസഹമന്ത്രിയായി ചുമതലയേറ്റ വി. മുരളീധരന് ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറക്കാന്‍ ഇടപെടുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും ഫലവത്തായിട്ടില്ല .