മുത്തലാഖിനെതിരെ പരാതി നല്‍കിയ ഇസ്രത് ജഹാന്‍ രക്ഷാബന്ധന്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാഖികെട്ടിയത് മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ മോഡിയുമായി ബന്ധമുള്ള മറ്റൊരു ഇസ്രത് ജഹാന്‍ ചിത്രത്തിലേയില്ല.

ഗുജറാത്തില്‍ വ്യാജഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ജഹാനെയാണ് മാധ്യമങ്ങള്‍ ബോധപൂര്‍വം തിരസ്‌കരിക്കുന്നത്.

2004ല്‍ മുഖ്യമന്ത്രിയായിരുന്ന മോഡിയെ വധിക്കാനെത്തി എന്നാരോപിച്ചാണ് വിദ്യാര്‍ഥിനിയായ ഇസ്രത്ജഹാനടക്കം നാലുപേരെ ഗുജറാത്ത് പൊലീസ് വെടിവെച്ചുകൊന്നത്. മലയാളിയായ പ്രാണേഷ്പിള്ള എന്ന ജാവേദ് ഗുലാം ഷെയ്ഖും കൊല്ലപ്പെട്ടിരുന്നു.