കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറാട്ടോറിയാം ഒരു വര്‍ഷം കൂടി നീട്ടിനല്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടു. ഇതിന് പുറമെ ആപ്ലിഷ് രഹിത കാര്‍ഷിക വായ്പ നടപ്പാക്കണമെന്നും, 1000 കോടിയുടെ പുതിയ വായ്പ പദ്ധതി സംസ്ഥാനത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സഹകരണമന്ത്രി കടകം പള്ളി സുരേന്ദ്രന്‍ കേന്ദ്ര മന്ത്രി നരേന്ദ്രസിംഗ് തോമരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സഹകരണ വകുപ്പിന്റെ കൂടി ചുമതലയുള്ള കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കാര്‍ഷിക കടകള്‍ക്കുള്ള മൊറാട്ടോറിയം ഒരു വര്‍ഷം കൂടി നീട്ടണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. പ്രളയത്തെ തുടര്‍ന്ന് കാര്‍ഷിക മേഖല പ്രതിസന്ധിയി, ഈ സാഹചര്യത്തില്‍ 1000 കോടിയുടെ പുതിയ വായ്പ പദ്ധതി ആവശ്യപ്പെട്ടു.

അതോടൊപ്പം പലിശ രഹിത കാര്‍ഷിക വായ്പ നടപ്പാക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.ഇതിന് പുറമെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് പ്രത്യേക ഗ്രാന്‍ഡ് അനുവദിക്കണമെന്ന് സംസ്ഥാനം വീണ്ടും ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഈ ആവശ്യം ഉന്നയിച്ചിച്ചെങ്കിലും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ഈ ആവശ്യം ഉന്നയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

നബാര്‍ഡില്‍ നിന്ന് ലഭിക്കുന്ന വായ്പ 40 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കണം. ദീര്‍ഘകാല വായ്പയുടെ പലിശ 4.5 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി കുറക്കണം. ഹ്രസ്വകാല വായ്പായുടെ പലിശ 8 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കി കുറക്കണം ദീര്‍ഘകാല വായ്പയുടെ പരിധി 5 വര്‍ഷത്തില്‍ നിന്ന ്15 വര്‍ഷമായി ഉയര്‍ത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. അവശ്യങ്ങളോട് അനുകൂല നിലപാടെടുക്കാമെന്ന് അറിയിച്ച കേന്ദ്രമന്ത്രി പ്രളയ നഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തുമെന്നും അറിയിച്ചു.