ചാമ്പ്യൻസ് ബോട്ട് ലീഗും നെഹ്റു ട്രോഫി വള്ളംകളിയും ഈ മാസം തന്നെ നടത്താൻ തീരുമാനം. ചാമ്പ്യൻസ് ബോട്ട് ലീഗ് ആദ്യ മത്സരവും, നെഹ്റു ട്രോഫി വള്ളംകളി മത്സരവും ഈ മാസം 31 ന് നടത്തുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഈ മാസം 10 ന് നടത്താനിരുന്ന വള്ളംകളികൾ പ്രളയക്കെടുതിയെ തുടർന്നാണ് മാറ്റിവെച്ചത്.

നെഹ്റു ട്രോഫി വള്ളം കളിയും ചാമ്പ്യൻസ് ബോട്ട് ലീഗും ഉപേക്ഷിച്ചു എന്നതരത്തിൽ വാർത്തകൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് മത്സര വള്ളംകളികൾ ഒന്നും മാറ്റിയിട്ടില്ലെന്ന് സർക്കാർ ഔദ്യാഗികമായി വ്യക്തമാക്കുന്നത്.

ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ആദ്യ മത്സരവും, നെഹ്റു ട്രോഫി വള്ളംകളി മത്സരവും ഈ മാസം 31 ന് നടത്തുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

നെഹ്റു ട്രോഫി വള്ളം കളി ആരംഭിക്കുന്ന 31ന് ശേഷമുള്ള അടുത്ത ഓരോ ശനിയാഴ്ച കളിലും ഓരോ വള്ളംകളിയായി നടത്തും.

12 ശനിയാഴ്ചകൾ എടുത്ത് വള്ളംകളികൾ പൂർത്തിയാക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. സച്ചിനെ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 10 ന് നടത്താനിരുന്ന വള്ളംകളികൾ പ്രളയക്കെടുതിയെ തുടർന്നാണ് മാറ്റിവെച്ചത്. ഇവ പൂർണമായും ഉപേക്ഷിച്ചാൽ ടൂറിസം രംഗത്ത് വലിയ തിരിച്ചടി നേരിടുമെന്നതിന്‍റെ പശ്ചാത്തലത്തിലാണ് മത്സര വള്ളംകളികൾ നടത്താൻ സർക്കാർ തീരുമാനിച്ചത്.