ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിംഗ് ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിംഗ് ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്തു. അശ്രദ്ധമായും, അമിതവേഗതയിലും വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച് അപായപ്പെടുത്തിയതിനാണ് നടപടി.

തിരുവനന്തപുരം ആര്‍ടിഒ എസ്ആര്‍ ഷാജിയാണ് ലൈസെന്‍സ് റദ്ദാക്കിയത്. മോട്ടോര്‍ വാഹന നിയമത്തിലെ 19(1) എ , 21 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി. വിശദീകരണം ആവശ്യപ്പെട്ട് ശ്രീറാമിന് കത്ത് നല്‍കിയിട്ടും മറുപടി നല്‍കാത്ത പശ്ചാത്തലത്തിലാണ് നടപടി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here