സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം ഓമനകുട്ടനെതിരെ തെറ്റിധാരണജനകമായ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന പട്ടികജാതി കമ്മീഷന്‍ കേസെടുത്തു.

അബ്ദേകര്‍ കമ്മ്യൂണിറ്റി ഹാളില്‍ വൈദ്യുതി എത്തിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ ചേര്‍ത്തല തഹസീല്‍ദാരിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക യൂണിയന്‍ പ്രസിഡന്റ് എ എച്ച് ഹാഫിസ്‌നല്‍കിയ പരാതിയിലാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബിഎസ് മാവേജിയുടെ നടപടി.

ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആലപ്പുഴ ജില്ലാ കളക്ടറോട് പട്ടികജാതി കമ്മീഷന്‍ ആവശ്യപ്പെട്ടു.