കമ്പ്യൂട്ടറകളിലേയും മൊബൈല്‍ ഫോണുകളിലേയും സാങ്കേതിക പരിഹാരങ്ങള്‍ മാത്രമല്ല, സാധാരണ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സ്റ്റാര്‍ട്ട്അപ്പ് തുടങ്ങാമെന്നു തെളിയിക്കുകയാണ് ദില്ലി ഐഐടിയിലെ വിദ്യാര്‍ഥികള്‍. ഐഐടി വിദ്യാര്‍ഥികളായ അര്‍ച്ചിത് അഗര്‍വാളും ഹാരി ഷെറാവത്തുമാണ് സ്റ്റാര്‍ട്ട്അപ്പിന് പിന്നില്‍.
യാത്രകള്‍ക്കിടയിലും മറ്റും സ്ത്രീകള്‍ അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണ് എവിടെ മൂത്രമൊഴിക്കും എന്നത്. മറ്റു സംവിധാനങ്ങളെ ആശ്രയിക്കുമ്പോള്‍ വൃത്തിയില്ലായ്മയും മറ്റും കാരണം അണുബാധ പിടിപെടാനും രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
ഇതിനെല്ലാം പരിഹാരമായി സ്ത്രീകള്‍ക്കു നിന്നു കൊണ്ടു മൂത്രമൊഴിക്കാനുള്ള ഉപകരണമാണ് അര്‍ച്ചിതും ഹാരിയും സാന്‍ഫി എന്ന തങ്ങളുടെ സ്റ്റാര്‍ട്ട് അപ്പിലൂടെ പുറത്തിറക്കിയത്. വെറും 10 രൂപയാണ് സ്റ്റാന്‍ഡ് ആന്‍ഡ് പീ എന്ന ഈ ഉപകരണത്തിന്റെ വില.
ഒരു വര്‍ഷം മുമ്പ് സ്ഥാപിച്ച ഈ വ്യത്യസ്ത സ്റ്റാര്‍ട്ട് അപ്പ് കമ്പനിയിലൂടെ ഒരു കോടി രൂപ വരുമാനം എത്തിപ്പിടിച്ചിരിക്കുകയാണ് ഈ യുവാക്കള്‍.
മലമുകളിലേക്കുള്ള ഒരു സഞ്ചാരത്തിനിടെ കൂടെയുണ്ടായിരുന്ന സ്ത്രീ സുഹൃത്തിനു പൊതു ശുചിമുറി ഉപയോഗിച്ചതിനെ തുടര്‍ന്നു പിടിപെട്ട മൂത്രാശയ അണുബാധയാണ് ഇത്തരമൊരു ചിന്തയിലേക്ക് ഇവരെ എത്തിച്ചത്.
എല്ലാവര്‍ക്കും താങ്ങാവുന്ന ചെലവിലുള്ളതും എളുപ്പം ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് സ്റ്റാന്‍ഡ് ആന്‍ഡ് പീ വികസിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈനിലടക്കം മികച്ച വില്‍പനയാണ് ഇതിന് ലഭിക്കുന്നതെന്ന് അര്‍ച്ചിതും ഹാരിയും പറയുന്നു. ഇതിനു പുറമേ പീരിയഡ്സ് വേദനയ്ക്ക് ആശ്വാസം നല്‍കുന്ന ഒരു എണ്ണയും സാന്‍ഫി പുറത്തിറക്കുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.