ജയിംസ് ബോണ്ട് കാര്‍ ലേലത്തില്‍ പോയത് റിക്കാര്‍ഡ് തുകയ്ക്ക്!

ഹോളിവുഡ് ചിത്രം ജയിംസ് ബോണ്ട് പരമ്പരകളിലൊന്നില്‍ ഉപയോഗിച്ച കാര്‍ റിക്കാര്‍ഡ് തുകയ്ക്ക് ലേലത്തില്‍ പോയി. 1965 മോഡല്‍ ആസ്റ്റന്‍ മാര്‍ട്ടിന്‍ ഡി ബി ഫൈവ് കാറാണ് 45.37 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റുപോയത്. ലണ്ടനിലെ ആര്‍എം സോത്ത്ബീസാണ് ലേലം സംഘടിപ്പിച്ചത്.

ഏകദേശം 14.21 കോടി രൂപയാണ് ഈ കാര്‍ കൂടുതലായി സ്വന്തമാക്കിയത്. ഇതോടെ ലേലത്തില്‍ വിറ്റുപോയ ഏറ്റവും മൂല്യമേറിയ കാര്‍ എന്ന ബഹുമതിയും ആസ്റ്റന്‍ മാര്‍ട്ടിന്റെ ഡി ബി ഫൈവിന് ലഭിച്ചു.

ട്രാ​ക്കിം​ഗ് സം​വി​ധാ​നം, ക​റ​ങ്ങി​ത്തി​രി​യു​ന്ന ന​മ്പ​ർ പ്ലേ​റ്റ്, യ​ന്ത്ര​ത്തോ​ക്കു​ക​ൾ, ബു​ള്ള​റ്റ്പ്രൂ​ഫ് ഷീ​ൽ​ഡ്, ഓ​യി​ൽ സ്ലീ​ക്ക് സ്പ്രെ​യ​ർ, നെ​യി​ൽ സ്പ്രെ​ഡ​ർ, സ്മോ​ക്ക് സ്ക്രീ​ൻ എ​ന്നി​ല​യെ​ല്ലാം കാ​റി​ലു​ണ്ടാ​യി​രു​ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel