പിഎസ് സി പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് സമ്മതിച്ച് പ്രതികളായ ശിവരഞ്ജിത്തും നസീമും

പിഎസ് സി നടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ കോപ്പിയടിച്ചതായി പ്രതികളായ
ശിവരഞ്ജിത്തും, നസീമും. എന്നാല്‍ ചോദ്യ കടലാസ് എങ്ങനെ പരീക്ഷ ഹാളിന് പുറത്തെത്തിയെന്ന് അറിയില്ലെന്നും പ്രതികള്‍ . പ്രതികളുടെ പല ഉത്തരങ്ങളും പരസ്പര വൈരുദ്ധ്യം ഉണ്ടെന്ന് ക്രൈംബ്രാഞ്ച്.

പിഎസ് സി നടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ കോപ്പിയടി സമ്മതിക്കുന്ന മൊഴിയാണ് പ്രതികളായ ശിവരഞ്ജിത്തും, നസീമും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് നല്‍കിയത്. എസ്എംഎസുകള്‍ വഴിയാണ് ഉത്തരങ്ങള്‍ ലഭിച്ചത് . എന്നാല്‍ ഇരുവരുടേയും മൊഴികളില്‍ പരസപര വൈരുദ്ധ്യം ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍രെ വിലയിരുത്തല്‍.

കോപ്പിയടിക്കാന്‍ ആരൊക്കെ സഹായിച്ചു എന്ന് വ്യക്തമായ മറുപടി പ്രതികളില്‍ നിന്ന് ലഭിച്ചല്ല. ചോദ്യ പേപ്പര്‍ പുറത്ത് പോയതെങ്ങനെ എന്നതടക്കമുളള കാര്യങ്ങളില്‍ പ്രതികള്‍ അജ്ഞതയാണ് പുലര്‍ത്തുന്നത്.

പ്രതികള്‍ ഇപ്പോളുളള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് പ്രതികളായ ശിവരഞ്ജിത്തിനെയും, നസീമിനേയും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃ്ത്വത്തിലുളള ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്.

രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് ആറ് മണി വരെ നീണ്ട് നിന്നു. പ്രതികളില്‍ നിന്ന് ലഭിച്ച മൊഴിയില്‍ വൈരുദ്ധ്യം ഉളളതിനാല്‍ കൂടുതല്‍ ആലോചനക്ക് ശേഷം ആവശ്യമെങ്കില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്‌തേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News