കഞ്ചാവ് മാഫിയയുടെ ആക്രമണം; മണ്ണുത്തിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

മണ്ണുത്തി മാടക്കത്തറ പ്രദേശത്തെ കഞ്ചാവ് വില്പന ചോദ്യം ചെയ്യ്ത ഡിവൈഎഫ്‌ഐ മാടക്കത്തറ മേഖലാ കമ്മിറ്റി അംഗം മിഥുന് വെട്ടേറ്റു. തിങ്കളാഴ്ച വൈകിട്ട് 5ന് മാടക്കത്തറ പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന വടക്കൂട്ട് വീട്ടില്‍ ധിനേഷിന്റെ കയ്യില്‍നിന്നും കഞ്ചാവ് വാങ്ങാന്‍ എത്തിയ തൃപ്രയാറില്‍ നിന്നും വന്ന രണ്ടു യുവാക്കളോട് കഞ്ചാവ് വാങ്ങാന്‍ ഇനി വരരുത് എന്ന് സംസാരിച്ചു നില്‍ക്കുമ്പോഴാണ് കഞ്ചാവ് വില്‍പ്പനക്കാരനും, പ്രദേശത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ ധിനേഷ് വാളെടുത്ത് മിഥുനെ വെട്ടുന്നത്.

വെട്ടു കൊണ്ടു വീണ മിഥുനെ നാട്ടുകാര്‍ ചേര്‍ന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുമ്പും നിരവധി കഞ്ചാവ് കേസുകളില്‍ ധിനേഷിനെതിരെ മണ്ണുത്തി പോലീസില്‍ പരാതി നല്‍ക്കിയിട്ടുണ്ട് .

ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി . പ്രദേശത്ത് വളര്‍ന്നു വരുന്ന കഞ്ചാവു മാഫിയക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News