ലോ അക്കാഡമി ലോ കോളേജില്‍ പി2 പരീക്ഷയ്‌ക്കെത്തിയ എസ്എഫ്ഐ നേതാവിനു നേരെ എബിവിപി അക്രമണം. ലോ അക്കാഡമി ലോ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് എസ്എഫ്ഐ നേതാവിന്റെ തലയടിച്ച് പൊട്ടിച്ചു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും ആറ്റിങ്ങല്‍ ഏര്യാ പ്രസിഡന്റുമായ വിഷ്ണു രാജിനെയാണ് ആക്രമിച്ചത്.

അക്കാദമിയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് വിഷ്ണു രാജ്. എബിവിപി നേതാവ് നന്ദഭാര്‍ഗവന്റെ നേതൃത്വത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ കൃഷ്ണനുണ്ണി, ദേവദത്ത്, നാലാം വര്‍ഷ വിദ്യാര്‍ഥികളായ ശേഖര്‍, വ്യാസ് എന്നിവര്‍ ചേര്‍ന്നാണ് അക്രമിച്ചത്.

പഠനം പൂര്‍ത്തിയാക്കിയ വിഷ്ണുരാജ് തിങ്കളാഴ്ച പകല്‍ 1.30ന് പരീക്ഷ എഴുതുന്നതിന് എത്തിയപ്പോഴായിരുന്നു അക്രമം. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്ദഭാര്‍ഗവന്റെ നേതൃത്വത്തില്‍ മുന്‍പും എസ്എഫ്‌ഐ പ്രവര്‍ത്തകരെ അക്രമിച്ചിട്ടുണ്ട്. പേരൂര്‍ക്കട പൊലീസ് കേസെടുത്തു.