ദുബായില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്. വിനോദസഞ്ചാര വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം ഈ വർഷം ആദ്യ ആറുമാസങ്ങളിൽ 83.6 ലക്ഷം സഞ്ചാരികൾ ആണ് ദുബായിൽ എത്തിയത്.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ മൂന്ന് ശതമാനം വളർച്ചയുള്ളതായി വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തവണയും ഏറ്റവും കൂടുതൽ സന്ദർശകരെത്തിയിരിക്കുന്നത് ഇന്ത്യയിൽ നിന്നാണ്. 9,97,000 സഞ്ചാരികളാണ് ഇന്ത്യയില്‍ നിന്നെത്തിയത്.

സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്.ദുബായിലെ ഹോട്ടൽ മേഖലയിലെ വളർച്ചയിലും കാര്യമായ നേട്ടമുണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം എന്ന നിരക്കിലാണ് വർധന.