വയനാട്‌ പുത്തുമലയിൽ കാണാതായവരിൽ അഞ്ച്‌ പേർക്ക്‌ വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്ത്തിരുന്നു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.

രണ്ട്‌ മൃതദേഹങ്ങൾ ലഭിച്ച സൂചിപ്പാറ വെള്ളച്ചാട്ടത്തിനരികിൽ ഇന്നും തെരെച്ചിൽ നടക്കും. മൃതദേഹങ്ങൾ ഒഴുകിപ്പോവാനുള്ള സാധ്യത കണക്കിലെടുത്താണിത്‌.കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച രണ്ട്‌ മൃതദേഹങ്ങളും ഉരുൾപ്പൊട്ടൽ നടന്ന സ്ഥലത്തു നിന്ന് 7കിലോമീറ്ററോളം അകലെയായിരുന്നു.

റഡാർ സംവിധാനം ദുരന്തം നടന്ന സ്ഥലത്തും ഇന്ന് പരിശോധന നടത്തും.ആറുപേരടങ്ങുന്ന ശാസ്ത്ര സംഘത്തിന്റെ നേതൃത്വത്തിലാണു ഇത്‌ നടക്കുന്നത്‌.