ബാങ്ക്‌ വായ്‌പാ തട്ടിപ്പ്‌; മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ അറസ്റ്റില്‍

ബാങ്ക്‌ വായ്‌പാ തട്ടിപ്പ്‌ കേസിൽ മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ രതുൽ പുരിയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അറസ്റ്റുചെയ്‌തു.

സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ നിന്ന്‌ 354കോടി രൂപയുടെ തട്ടിപ്പ്‌ നടത്തിയെന്നാണ്‌ കേസ്‌. വായ്‌പ തട്ടിപ്പില്‍ രതുല്‍ പുരിക്കെതിരെ കഴിഞ്ഞദിവസം സി ബി ഐ കേസെടുക്കുകയും അദ്ദേഹവുമായി ബന്ധപ്പെട്ട ആറുകേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

രതുല്‍പുരിക്കു പുറമെ അച്ഛനും കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ദീപക് പുരി, ഡയറക്ടര്‍മാരായ നിതാ പുരി (രതുലിന്റെ അമ്മയും കമല്‍നാഥിന്റെ സഹോദരിയും), സഞ്ജയ് ജെയിൻ, വിനീത്‌ ശർമ എന്നിവർക്കെതിരെയും സി ബി ഐ കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News