മഞ്ഞപ്പിത്തം; പ്രതിരോധിക്കാം മുന്‍കരുതലുകളിലൂടെ

കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നും മഞ്ഞപ്പിത്തകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു .

വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. പധാനമായും കരളിനെയാണ് ഈ രോഗം ബാധിക്കുന്നത്. ശരീരവേദന, പനി, ക്ഷീണം, ഓക്കാനം, ചര്‍ദ്ദി, വയറുവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞ നിറം എന്നിവയാണ് രോഗലക്ഷണങ്ങള്‍.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വ്യക്തി ശുചിത്വം പാലിക്കുക.
  • ആഹാരത്തിനു മുന്‍പും മല മൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
  • മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നടത്തുക.
  • ശീതള പാനീയങ്ങള്‍ ശുദ്ധ ജലത്തില്‍ മാത്രം തയ്യാറാക്കുക.
  • കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷന്‍ നടത്തുക.
  • രോഗബാധിതര്‍ പ്രത്യേകം സോപ്പ്, കപ്പ്, പാത്രം, തോര്‍ത്ത് എന്നിവ ഉപയോഗിക്കുക.
  • പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകി ഉപയോഗിക്കുക.
  • രോഗി പൂര്‍ണ വിശ്രമം എടുക്കുക.
  • കൊഴുപ്പ് കുറഞ്ഞ ഭക്ഷണവും ധാരാളം വെള്ളവും നല്‍കുക.
  • പച്ചക്കറികളും പഴവര്‍ഗങ്ങളും നല്ലവണ്ണം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here