രണ്ടാം ചാന്ദ്രദൗത്യപേടകമായ ചാന്ദ്രയാൻ‐2 വിജയകരമായി ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക്‌ പ്രവേശിച്ചു. 30 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ ചൊവ്വാഴ്‌ച രാവിലെ 9.02നാണ്‌ നിർണായകമായ നേട്ടം. സങ്കീർണമായ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്ന്‌ ഐഎസ്‌ആർഒ അറിയിച്ചു.

നാസയുടെയും റഷ്യയുടെയുമടക്കം മിക്ക ചാന്ദ്രദൗത്യങ്ങളും പരാജയപ്പെട്ടത്‌ ഈ ഘട്ടത്തിലാണ്‌. ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച്‌ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ പേടകം ചന്ദ്രനിലേക്ക്‌ യാത്ര തുടങ്ങിയത്‌.

സെപ്‌തംബർ ആറിന്‌ ഓർബിറ്ററും ലാൻഡറും വേർപെടും. സെപ്‌തംബർ ഏഴിന്‌ പുലർച്ചെ സേഫ്‌ലാൻഡിങ്‌ നടത്തും.