സനല്‍കുമാര്‍ ശശിധരന്റെ പുതിയ ചിത്രം കയറ്റത്തിന്റെ ചിത്രീകരണത്തിന് വേണ്ടി ഉത്തരേന്ത്യയിലെത്തിയ സംഘം പ്രളയത്തില്‍ കുടുങ്ങി.

മണാലിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ഛത്രയിലാണ് സംഘം കുടുങ്ങിക്കിടക്കുന്നത്. സംഘത്തില്‍ മഞ്ചുവാര്യരും സനല്‍കുമാര്‍ ശശിധരനും ഉള്‍പ്പെടെയുള്ളവര്‍.

ഹിമാചലിലെ പ്രളത്തിലാണ് സംഘം കുടുങ്ങിക്കിടക്കുന്നത്. 30 പേരാണ് സംഘത്തിലുള്ളത്. മണ്ണിടിച്ചില്‍ കാരണം ഈ പ്രദേശം ഒറ്റപ്പെട്ടതായാണ് ലഭിക്കുന്ന വിവരം സംഘത്തില്‍ കൂടുതല്‍ പേരും മലയാളികളാണ്.