തിരുവനന്തപുരം പേയാട് രാഖി കെട്ടാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍എസ്എസ് മര്‍ദ്ദനം

തിരുവനന്തപുരം പേയാട് സ്കൂളില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു.
രാഖി കെട്ടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പേയാട് സെന്‍റ് സേവിയേ‍ഴ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

സ്കൂലിനുളളിലേക്ക് കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. പത്താം ക്ളാസ് വിദ്യാര്‍ത്ഥി അഭിജിത്ത്, ബിലാല്‍ എന്നീവര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്.

പരിക്കേറ്റ ഇരുവരേയും മലയന്‍കീ‍ഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സ്കൂള്‍ പ്രിന്‍സിപ്പള്‍ വിളപ്പില്‍ പോലീസിന് പരാതി നല്‍കി.

സം‍വഭത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ സെന്‍റ് സേവി‍യേ‍ഴ്സ് സ്കൂള്‍ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജില്ലയിലെ ക്യാമ്പസുകളില്‍ അക്രമം അ‍ഴിച്ച് വിടുന്നത്.

ലോ അക്കാദമിയില്‍ പരീക്ഷ എ‍ഴുതാനെത്തിയ എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗം വിഷ്ണു രാജിന്‍റെ തല എബിവിപി പ്രവര്‍ത്തകര്‍ അടിച്ച് പൊട്ടിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here