ശ്രീശാന്തിന് കളിക്കാം; വിലക്ക് അടുത്ത വര്‍ഷം അവസാനിക്കും

ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴ് വര്‍ഷമായി കുറച്ചു. ഇതോടെ ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് തിരികെ വരാന്‍ അവസരമൊരുങ്ങുകയാണ്.

അടുത്ത വര്‍ഷം സെപ്റ്റംബറിന് ശേഷം ബിസിസിഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും ശ്രീശാന്തിന് പങ്കെടുക്കാം. ബിസിസിഐ ഓംബുഡ്സ്മാന്‍ ഡി കെ ജെയിനാണ് ഉത്തരവിറക്കിയത്.

2013 സെപ്റ്റംബര്‍ 13നാണ് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് ഏഴ് വര്‍ഷ വിലക്കായി കുറച്ചതോടെ സെപ്റ്റംബറിന് ശേഷം ബിസിസിഐ സംഘടിപ്പിക്കുന്ന ഏത് ടൂര്‍ണമെന്റിലും കളിക്കാന്‍ ശ്രീശാന്തിന് സാധിക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരികെയെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൂറ് ടെസ്റ്റ് വിക്കറ്റ് തികയ്ക്കുകയെന്നതാണ് ആഗ്രഹമെന്നും പ്രായമല്ല ശാരീരികക്ഷമതയാണ് പ്രധാനമെന്നും ശ്രീശാന്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here